Anemia - WCD Kerala

Anemia

എന്താണ് അനീമിയ?  അനീമിയയുടെ കാരണങ്ങള്‍ ? ആരിലെല്ലാം വരാം?


  • രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍നിന്നും കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച
  • പ്രധാനമായും 3 കാരണങ്ങള്‍കൊണ്ട് വിളര്‍ച്ച ഉണ്ടാകാം
  • രക്തനഷ്ടം മൂലമുള്ള അനീമിയ
  • ഹീമോഗ്ലോബിന്റെ ഉല്‍പാദനം കുറയുന്നത് കാരണം ഉണ്ടാകുന്ന അനീമിയ
  • ചുവന്ന രക്താണുക്കളുടെ ഉയര്‍ന്ന തോതിലുള്ള വിഘടനം കാരണം ഉണ്ടാകുന്ന അനീമിയ
  • ആരെയെല്ലാം അനീമിയ ബാധിക്കാം.                  

                എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും          ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ         പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്. 

                                                         

  • അടുത്ത് നമുക്ക് വിളര്‍ച്ചയുടെ ലക്ഷണങ്ങളെക്കുറിച്ചും, അപകട        സാധ്യതയെക്കുറിച്ചും    

          രോഗ നിര്‍ണയ മാര്‍ഗങ്ങളെക്കുറിച്ചും മനസ്സിലാക്കാം. 


II. അനീമിയയുടെ ലക്ഷണങ്ങള്‍, അപകട സാധ്യത ഘടകങ്ങള്‍ രോഗ നിര്‍ണ്ണയം

അനീമിയയുടെ ലക്ഷണങ്ങള്‍   

  1. ത്വക്ക്, കണ്‍തടങ്ങള്‍, നാവ്, മോണ, കൈനഖങ്ങള്‍ എന്നിവ വിളറി കാണപ്പെടുക.
  2. ക്ഷീണം, തലവേദന, തലകറക്കം, തളര്‍ച്ച, വിശപ്പില്ലായ്മ, മുടികൊഴിച്ചില്‍, അമിതഹൃദയമിടിപ്പ്, ശ്വാസ തടസ്സം, ചെറിയ ജോലി ചെയ്യുമ്പോഴും അനുഭവപ്പെടുന്ന കിതപ്പ്.
  3. കൈവെളളയിലും കാല്‍വെളളയിലും ഉണ്ടാകുന്ന രക്തിമില്ലായ്മ.
  4. കൈവിരലുകളിലെ മുട്ടുകള്‍ക്കും, കൈനഖങ്ങള്‍ക്കും ചുറ്റുമുളള ചര്‍മ്മം കറുക്കുക.
  5. കാല്‍ പാദങ്ങള്‍ നീരുവയ്ക്കുക.
  6. നഖങ്ങള്‍ സ്പൂണിന്റെ ആകൃതിയില്‍ വളയുക.

അപകട സാധ്യതകള്‍

കുട്ടികളില്‍ - ശരീരഭാരം കുറയുക, ആരോഗ്യമില്ലായ്മ, ബുദ്ധി വികാസം തടയുക, ഓര്‍മ്മശക്തി കുറയുക, പ്രതിരോധശേഷി കുറയുക, ശാരീരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുക

കൗമാര പ്രായക്കാരായ പെണ്‍കുട്ടികളില്‍ - തളര്‍ച്ച, ശ്രദ്ധക്കുറവ്, ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം ജീവനുതന്നെ ഭീഷണിയാകുന്നു, പ്രത്യുല്‍പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.

ഗര്‍ഭിണികളില്‍ - ഗര്‍ഭമലസല്‍,  അകാല പ്രസവം, ഭാരം കുറഞ്ഞ കുട്ടികളുടെ ജനനം, ജനനം നല്‍കുന്ന കുട്ടികളില്‍ അംഗവൈകല്യം, പ്രസവത്തോട് അനുബന്ധിച്ച് അമിത രക്തസ്രാവം, നവജാത ശിശു മരണം, ചാപിളള ജനനം.

മുലയൂട്ടുന്ന അമ്മമാരില്‍ -  മുലപ്പാലിന്റെ ലഭ്യത തന്നെകുറയുക.

വിളര്‍ച്ചാ നിര്‍ണ്ണയം എങ്ങനെ നടപ്പാക്കാം

          രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ച് വിളര്‍ച്ച നിര്‍ണ്ണയം നടത്താവുന്നതാണ്.

അടുത്ത് കേരളത്തിലെ അനീമിയയുടെ തോത് മനസ്സിലാക്കാം.



III- കേരളത്തില്‍ അനീമിയയുടെ തോത്   – പ്രതിരോധം, ചികിത്സ

കേരളത്തില്‍ വിളര്‍ച്ചയുടെ തോത് NFHS 5 പ്രകാരം

വിഭാഗം

പ്രായം

HB

അനീമിയ ബാധിതര്‍ (ശതമാനത്തില്‍)

കുട്ടികള്‍

06-59 മാസം

< 11

39.4

സ്ത്രീകള്‍

15-49

< 12

36.5

ഗര്‍ഭിണികള്‍

15-49

< 11

31.4

          മുകളിലെ പട്ടികയില്‍ നിന്നും കേരളത്തിലെ സ്ത്രീകളിലേയും കുട്ടികളിലേയും വിളര്‍ച്ച തോത് മനസ്സിലാക്കാം.

വിളര്‍ച്ചയെ എങ്ങനെ പ്രതിരോധിക്കാം

          പോഷണ വൈകല്യം കാരണമുള്ള വിളര്‍ച്ച തടയുന്നതിന് ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കേണ്ടതാണ്.  ഇറച്ചി, മുട്ട, മത്സ്യം എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ ഘടകങ്ങള്‍ ശരീരം വേഗത്തില്‍ ആഗിരണം ചെയ്യുന്നു. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, പരിപ്പു വര്‍ഗ്ഗങ്ങള്‍ എന്നിവയിലും ധാരാളം ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നു.  ഇവയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.

ശ്രദ്ധിക്കണേ.......

          ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതോടൊപ്പം കാപ്പി, ചായ, കാല്‍സ്യം എന്നിവ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതും പുളിരസമുള്ള (നാരങ്ങ പോലുള്ള) പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്.

ചികിത്സ

വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പക്ഷം എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണ്.

          ഇനി നമുക്ക് ഇരുമ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളേതൊക്കെയെന്നറിയാം.



IV - ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും ഇരുമ്പിന്റെ  ആഗിരണത്തെ സഹായിക്കുന്ന വസ്തുക്കളും.

മാംസം

ഇറച്ചി

മുട്ട

മത്സ്യം

കരള്‍

പച്ചക്കറികള്‍

പാവക്ക

ചീര

മുരിങ്ങയില

കറിവേപ്പില

ചേമ്പില

ബീറ്റ്റൂട്ട്

പഴവര്‍ഗങ്ങള്‍

പപ്പായ

മാതളം

ഈന്തപ്പഴം

മറ്റുള്ളവ

ശര്‍ക്കര

കരിപ്പട്ടി

പയര്‍വര്‍ഗ്ഗങ്ങള്‍

ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍

നെല്ലിക്ക

നാരങ്ങ

ഓറഞ്ച്

പാഷന്‍ ഫ്രൂട്ട്

അടുത്തതായി നമുക്ക് കുട്ടികളിലെ വിളര്‍ച്ചയെക്കുറിച്ച് മനസിലാക്കാം

V - അനീമിയ കുട്ടികളില്‍ - പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

കുഞ്ഞുങ്ങളില്‍ 6 മാസം പ്രായമാകുമ്പോള്‍ മുതല്‍ക്കാണ് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞുവരുന്നതും, വിളര്‍ച്ച  പിടിപെടുന്നതും.  (6 – 59 മാസം Normal > 11 , mild 10 – 10.9  Moderate 7.99 , Severe <7) ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍  സാധാരണ അളവില്‍ കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. (6 – 59 മാസം പ്രായമുള്ള കുഞ്ഞിന് < 7) 

Normal

> 11                                     

Mild

10 – 10.9

Moderate

7.99

Severe

< 7


          NFHS 4 പഠനം തെളിയിക്കുന്നത് വികസിത രാജ്യങ്ങളില്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിളര്‍ച്ച
ഏറ്റവും കുടുതല്‍ കണ്ടു വരുന്നത് ഇന്ത്യയില്‍ ആണ് എന്നതാണ്.  2015 – 16 ല്‍ 1,37,347 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ നിന്നും 6 – 59 മാസം പ്രായമുള്ള കുട്ടികളില്‍ 56% വിളര്‍ച്ചാ ബാധിതര്‍ ഉണ്ടെന്നു കണ്ടെത്തുകയുണ്ടായി.  ഇത് 2005 – 2006 ല്‍ കണ്ടെത്തിയതിനേക്കാള്‍ 13.5% മാത്രമെ കുറഞ്ഞിട്ടുള്ളൂ. 

          കുഞ്ഞുങ്ങളിലെ വിളര്‍ച്ചാ പ്രതിരോധത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം അമ്മമാര്‍ അവരെ നന്നായി ആദ്യ മാസങ്ങളില്‍ മുലയൂട്ടുക എന്നതാണ്.  ഒരു വയസ്സുവരെ കഴിവതും പശുവിന്‍ പാല്‍ കൊടുക്കാതിരിക്കുക.  സമ്പൂര്‍ണ്ണ മുലയൂട്ടലില്‍ നിന്നും അര്‍ദ്ധ ഖരാവസ്ഥയിലുള്ള ഭക്ഷണം കൊടുത്തു തുടങ്ങുമ്പോള്‍ തന്നെ ഇരുമ്പടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തേണ്ടതാണ്.  വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം, ഇലക്കറികള്‍ എന്നിവയും ധാരാളം നല്‍കുക.

നമുക്ക് കൗമാരക്കാരിലുള്ള വിളര്‍ച്ചയെപ്പറ്റി ഇനി മനസ്സിലാക്കാം.




VI-വിളര്‍ച്ച കൗമാരക്കാരില്‍


          12 മുതല്‍ 15 വരെ പ്രായമുളളവരിലാണ് വിളര്‍ച്ച ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. ഇരുമ്പടങ്ങിയ ഭക്ഷണം ഏറ്റവും അധികം ആവശ്യമായി വരുന്ന സമയം കൂടി ആണിത്.

          വിളര്‍ച്ചയുളള കുട്ടികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അയണ്‍ഫോളിക് ആസി‍ഡ് ഗുളിക കഴിക്കുകയും, ഇരുമ്പ് കൂടുതല്‍ അടങ്ങയിട്ടുളള ഇലക്കറികള്‍, മത്സ്യം, മുട്ട, ഇറച്ചി, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുകയും, ഇരുമ്പിന്റെ ആഗിരണം ത്വരിതപ്പെടുത്തുന്ന വൈറ്റമിന്‍ C ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. ആര്‍ത്തവ സമയത്ത് അമിതമായി രക്തം പോകുന്നതിനെ ‘menorrhagia’ എന്നു പറയപ്പെടുന്നു. ഇങ്ങനെ അമിതമായി രക്തം നഷ്ടപ്പെടുന്നത് കൗമാരപ്രായക്കാരില്‍ മന്ദത, ഊര്‍ജ്ജസ്വലത ഇല്ലാതിരിക്കുക  എന്നിവയ്ക്കു പുറമേ കഠിന വിളര്‍ച്ചയും ഉളവാക്കുന്നു.  മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം കഠിനമായ വേദനയും അനുഭവപ്പെടുന്നു എങ്കില്‍ തീര്‍ച്ചയായും കുട്ടിയ്ക്ക് മതിയായ ചികിത്സ നല്കേണ്ടതാണ്.


ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഉണ്ടാകുന്ന വിളര്‍ച്ചയെപ്പറ്റിയും, അവയ്ക്കുളള പരിഹാരമാര്‍ഗ്ഗങ്ങളെയും പരിചയപ്പെടാം.


VII - അനീമിയ – ഗര്‍ഭിണികളിലും, മുലയൂട്ടുന്ന അമ്മമാരിലും/ പ്രശ്നങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും

                    ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭിണിക്ക് അധികം ഫോളേറ്റ് അടങ്ങിയ ഭക്ഷണം ആവശ്യമാണ്.  പച്ച ഇലക്കറികളില്‍ ധാരാളം ഫോളേറ്റ് അടങ്ങിയിരിക്കുന്നു.  പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിന് ഇത് അത്യാവശ്യമാണ്.

          അതുപോലെ തന്നെ പാലൂട്ടുന്ന അമ്മമാരിലും വിളര്‍ച്ച കാണപ്പെടുന്നു.  പ്രസവ സമയത്തുണ്ടാകുന്ന രക്ത സ്രാവം, മുലപ്പാലിലൂടെ ഇരുമ്പ് നഷ്ടപ്പെടുക എന്നതൊക്കെയാണ് വിളര്‍ച്ചയ്ക്ക് പ്രധാന കാരണം.  മേല്‍ പറഞ്ഞ രണ്ട് അവസ്ഥയിലും ധാരാളം ഇരുമ്പടങ്ങിയ ഭക്ഷണവും, ഡോക്ടറുടെ നിര്‍‍ദ്ദേശ പ്രകാരം അയണ്‍ സപ്ലിമെന്റുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.  അതിനോടൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം.  കൂടാതെ ഇലക്കറികള്‍, മത്സ്യം, മാംസം, മുട്ട, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയും അയോഡീകരിച്ച ഉപ്പും ഉപയോഗിക്കേണ്ടതാണ്.

പ്രത്യുല്പാദന പ്രായത്തിലെ അനീമിയയെക്കുറിച്ച് മനസ്സിലാക്കാം.

VIII     പ്രത്യുല്പാദന പ്രായത്തിലെ അനീമിയയും പരിഹാര മാര്‍ഗ്ഗങ്ങളും

അനീമിയയുടെ ലക്ഷണങ്ങള്‍

  • ശരീര ഭാരക്കുറവ് ക്ഷീണം
  • തലവേദന
  • ഓര്‍മ്മക്കുറവ്
  • ശ്രദ്ധ ഇല്ലായ്മ
  • അസ്വസ്ഥത


അനീമിയ എങ്ങനെ കണ്ടു പിടിക്കാം


  • രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് (HB level) പരിശോധിക്കുന്നത് വഴി

അനീമിയയുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍

  • അയണ്‍ ഫോളിക് സപ്ലിമെന്റേഷന്‍
  • Vitamin –C കൂടുതലുള്ള ഭക്ഷണം കഴിക്കുക (ഉദാ:നാരങ്ങ, പഴവര്‍ഗ്ഗങ്ങള്‍)
  • ഇരുമ്പിന്റെ അംശം കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക.  (ഉദാ: ഇലക്കറികള്‍, ഡേറ്റ്സ്, മാതളം തുടങ്ങിയവ)
  • ഫോളിക് ആസി‍ഡ് കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍  ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക.  (ഉദാ: ബീന്‍സ്, പച്ച നിറത്തിലുള്ള ഇലക്കറികള്‍, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ)
  • 6 മാസത്തിലൊരിക്കല്‍ വിരയിളക്കുക (Deworming)
  • അണുബാധമൂലം ഉണ്ടാകുന്ന വിരശല്യം തടയുന്നതിനായി  വ്യക്തി ശുചിത്വം, പരിസര ശുചിത്വം പാലിക്കുക. 
  • പ്രസവങ്ങള്‍ തമ്മിലുള്ള അന്തരംകൂട്ടുക (Birth Spacing)
  • കാലേകൂട്ടി അനീമിയ കണ്ടു പിടിക്കുക (ഉദാ: കൗമാരക്കാരായ പെണ്‍കുട്ടികള്‍ )

അനീമിയ എന്ന അവസ്ഥ 15-45 വയസ്സിനിടയില്‍ സാധാരണയായി കണ്ടുവരുന്നു.  പ്രായത്തിനനുസരിച്ച്  ലക്ഷണങ്ങളും മാറിവരാം.  ഈ പ്രായത്തെ പ്രത്യുല്‍പ്പാദന  പ്രായം എന്ന് നിര്‍വ്വചിക്കുവാന്‍ തന്നെ നമുക്ക് മനസ്സിലാക്കാം.  എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്നുള്ളത്.  അനീമിയയ്ക്ക് കൃത്യമായ പരിഹാരം കാണുന്നതിലൂടെ ഇതുകൊണ്ടുണ്ടാകുന്ന  ആരോഗ്യ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.  

അനീമിയ ഉണ്ടാകാനുള്ള കാരണങ്ങള്‍

  • ആര്‍ത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവം
  • ഭക്ഷണത്തില്‍ ആവശ്യമായ ഇരുമ്പിന്റെ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടാതിരിക്കുക
  • വിരശല്യം
  • അണുബാധ
  • ഫോളിക് ആസിഡ്, Vit B12, Vit B and Vit C യുടെ അഭാവംമൂലം ഉണ്ടാകുന്ന പോഷണക്കുറവ്. 
  • ജനിതക രോഗങ്ങള്‍ (ഉദാ:അരിവാള്‍ രോഗം)
  • അടുത്തടുത്തുള്ള പ്രസവം


സ്ത്രീകള്‍           

കുട്ടികള്‍                

RDA- 21 mg


13-19 mg



അനീമിയ വീട്ടില്‍ തന്നെ എങ്ങനെ പരിഹരിക്കാം എന്നുള്ളത് അടുത്ത ദിവസം അറിയാം.


IX-“ അനീമിയ വീട്ടില്‍ തന്നെ എങ്ങനെ പരിഹരിക്കാം” – ഭക്ഷണ ക്രമീകരണത്തിലൂടെ

  • Vitamin C കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക.

ഉദാ – ഓറഞ്ച്, നാരങ്ങ, നെല്ലിക്ക.

  • ഇരുമ്പിന്റെ അംശം കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

ഉദാ – ഇലക്കറികള്‍, പപ്പായ, മാതളം തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍, ഈന്തപ്പഴം, റാഗി, ശര്‍ക്കര എന്നിവ.

  • ഫോളിക് ആസിഡ് കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഉദാ -ബീന്‍സ്, ഓറഞ്ച് ജ്യൂസ് എന്നിവ

  • ഭക്ഷണത്തില്‍ ക്രമാനുസൃതമായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.
  • “My Plate” – ആവശ്യമായിട്ടുള്ള അന്നജം, മാംസ്യം, കൊഴുപ്പ്, എന്നിവ ആനുപാതികമായി ലഭ്യമാക്കുക.
  • ഉണക്ക മുന്തിരി, ഈന്തപ്പഴം, ശര്‍ക്കര, എള്ള്, അവില്‍
  • മുരിങ്ങയില/ചീര എന്നിവ ചേര്‍ത്ത് സ്റ്റഫ്ഡ് ചപ്പാത്തി.
  • വിരയിളക്കുക
  • റാഗി ന്യൂഡില്‍സ്, റാഗി പുട്ട്, റാഗി ചപ്പാത്തി, റാഗി കുക്കീസ്, റാഗി പക്കാവട – സാധാരണ റാഗി കുറുക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈ രൂപത്തില്‍ കൊടുക്കാം. (Innovative forms)



X- “അടുക്കള തോട്ടം”

വീട്ടിലൊരു അയണ്‍ റിച്ച് അടുക്കള തോട്ടം

ഇരുമ്പിന്റെ അംശം കൂടുതല്‍ അടങ്ങിയിട്ടുള്ള പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ നമ്മുടെ വീട്ടു മുറ്റത്ത് നട്ടു വളര്‍ത്താം.

  • അഗസ്ത്യചീര
  • വേലി ചീര
  • ചേമ്പ്
  • മുരിങ്ങയില
  • വള്ളിപ്പയര്‍
  • ചീര
  • പപ്പായ
  • പാവല്‍
  • നെല്ലി
  • മത്തന്‍
  • Passion fruit
  • തക്കാളി

നമുക്ക് നാട്ടറിവുകളെക്കുറിച്ച് മനസ്സിലാക്കാം.


XI-അനീമിയ പ്രതിരോധത്തിലെ നാട്ടറിവുകള്‍

വിളര്‍ച്ച തടയുന്നതിനുള്ള ചില നാട്ടു വഴികള്‍ ചുവടെ കാണാം


  • ഇരുമ്പ് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നത് നല്ലതാണ്.
  • ചീലാന്തി, തൊട്ടാവാടി, കറിവേപ്പില, മത്തയില എന്നിവ കരിപ്പട്ടിയും പച്ചരിയും ചേര്‍ത്ത് അരച്ച് കുറുക്ക് തയ്യാറാക്കല്‍
  • അശോകപ്പൂവ് കരിപ്പട്ടിയുമായി ചേര്‍ന്ന കുറുക്ക്
  • ഞാവല്‍ പഴം കഴിക്കുന്നത്
  • കൂവരക് കുറുക്ക്
  • കുരുമുളകിട്ട് പാല്‍ തിളപ്പിച്ചു കുടിച്ചാല്‍ വിളര്‍ച്ച മാറും
  • വാഴപ്പിണ്ടി ജ്യൂസ്
  • വാഴക്കൂമ്പ് പയറും ചേര്‍ത്ത തോരന്‍
  • റോബസ്റ്റ പഴം


XII- ഇനി നമുക്ക് അനീമിയ സംബന്ധിച്ച ക്വിസ് ആയാലോ?


                                                 http://www.quiz.wcd.kerala.gov.in